‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’; പേരാമ്പ്രയില്‍ പട്ടയ അസംബ്ലി നാളെ


പേരാമ്പ്ര: പട്ടയം നല്‍കുന്നതിനായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 13 ന് പട്ടയ അസംബ്ലി നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി അര്‍ഹരായവര്‍ക്ക് എത്രയും പെട്ടെന്ന് പട്ടയം നല്‍കുന്നതിനാണ് അസംബ്ലി.


പട്ടയ അസംബ്ലി ടി പി രാമകൃഷ്ണന്‍ എല്‍എല്‍എ യുടെ അദ്ധ്യക്ഷതയില്‍ വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ഓഡിറ്റോറിയത്തില്‍ ചേരും.

Summary: pattaya-assembly-in-perambra-tomorrow.