40ലധികം കമ്പനികള്‍ പങ്കെടുത്തു, റിപ്പോര്‍ട്ട് ചെയ്തത് 1250 ഒഴിവുകള്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയായി പേരാമ്പ്രയില്‍ നടന്ന ജോബ് ഫെസ്റ്റ്
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. രജിസ്റ്റര്‍ ചെയ്ത 40 ല്‍ അധികം കമ്പിനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. 1250 ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. എസ്.എസ്.എല്‍.സി മുതല്‍ പ്രഫഷണല്‍ കോഴ്സ് വരെയുള്ള വര്‍ക്കുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്, പട്ടികജാതിവികസന വകുപ്പ്, ഒഡേ പെക് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വാഗതവും ജോ: ബി.ഡി.ഒ സുജീഷ് പി.കെ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, സി.കെ ശശി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.സജീവന്, ശശി കുമാര്‍ പേരാമ്പ്ര, രജിത.പി.കെ, ബ്ലോക്ക് അംഗങ്ങളായ കെ.കെ.വിനോദന്‍, പി.ടി.അഷറഫ്, കെ.അജിത, ലിസി.കെ.കെ, പ്രഭാശങ്കര്‍.സി.എം, സനാതനന്, ഗിരിജ ശശി, വഹീദ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ സുരേഷ്.സി, ഹൃദ്യ.കെ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, ODEPC-BDO പി.കാദര്‍, സുശീല – ADMC, കെ.ഷിബിന്‍ താലൂക്ക് വ്യവസായ ഓഫീസര്‍, പി.വി.സുഷമ പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.