ഭക്തി സാന്ദ്രമായി അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രം; താലപ്പൊലി ഉത്സവം സമാപിച്ചു
അരിക്കുളം: ആറു ദിവസങ്ങളിലായി നടന്ന ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു. ഫെബ്രുവരി 28നായിരുന്നു കൊടിയേറ്റം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തായമ്പക, ചുറ്റുവിളക്ക്, കലവറ നിറയ്ക്കല്‍, വനിതാ പഞ്ചാരിമേളം, നൃത്ത പരിപാടി, കാഴ്ചശീവേലി, തിരുവാതിരക്കളി, സര്‍ഗ്ഗസന്ധ്യ, ചെറിയ വിളക്ക്, പ്രസാദഊട്ട്, കുടവരവ്, ഗാനമേള, വലിയ വിളക്ക്, പളളിവേട്ടക്കുളള എഴുന്നളളത്ത്, ആചാര വരവും ആഘോഷ വരവുകളും, കൂട്ടത്തിറ, മുല്ലക്കാപ്പാട്ടിന് എഴുന്നളളത്ത്, താലപ്പൊലി വരവുകൾ, പളളിവേട്ട, താലപ്പൊലി എഴുന്നളളത്ത്, പാണ്ടി മേളം, വെടിക്കെട്ട് എന്നിവ നടന്നു.
ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു കൊടിയിറക്കല്‍. തുടര്‍ന്ന് നടന്ന കോലം വെട്ടോടെ ഉത്സവം സമാപിച്ചു.
Description: Arikulam Oravingal Bhagavathy Temple Thalapoli festival concludes