ഹോം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി കൊല്ലത്തെ ബാഡ്മിന്റണ്‍ കളിക്കാര്‍
കൊല്ലം: കൊല്ലത്തെ ബാഡ്മിന്റണ്‍ പ്ലെയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഹോം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നങ്ങാണത്ത് കണ്ടി പുഷ്പന്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്.
ദേശീയ ഗെയിംസില്‍ വോളിബോള്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സര്‍വീസസ് ടീം അംഗവും നാടിന്റെ അഭിമാന താരവുമായ അഭിഷേക് രാജീവിനെ കൊല്ലം ബാഡ്മിന്റണ്‍ പ്ലെയേഴ്‌സ് ആദരിച്ചു. ചടങ്ങില്‍ പുഷ്പരാജ്, സുമേഷ്, റിജു എന്നിവര്‍ സംസാരിച്ചു.
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയികളായ അതുല്‍, പ്രബീഷ് എന്നിവര്‍ക്ക് അഭിഷേക് രാജീവ് ട്രോഫികള്‍ സമ്മാനിച്ചു. മികച്ച കളിക്കാരനായി അതുലിനെ തെരഞ്ഞെടുത്തു.
Summary: Badminton players of Kollam with home badminton tournament