എട്ട് ദിവസം നീണ്ടുനിന്ന ക്ലാസ്; വിദ്യാര്‍ത്ഥികളിലെ പരിക്ഷപ്പേടി അകറ്റാന്‍ റിവിഷന്‍ ക്ലാസ് സംഘടിപ്പിച്ച് കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല


കൊയിലാണ്ടി: വിദ്യാര്‍ത്ഥികളിലെ പരീക്ഷ പേടിയകറ്റാന്‍ റിവിഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല വായനശാല. എട്ട് ദിവസങ്ങളിലായി മുഴുവന്‍ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്.

പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച അയല്‍പക്ക പഠനകേന്ദ്രം റിവിഷന്‍ പ്രശസ്തമാന്ത്രികനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂരിന്റെ മോട്ടിവേഷന്‍ ക്ലാസോടുകൂടി അവസാനിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജിലപറവക്കൊടി ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍ വലിയാട്ടില്‍ രമേശന്‍ മാസ്റ്റര്‍ അധ്യക്ഷനായി.വിവിധ വിഷയങ്ങളിലായി വിനോദ് കുമാര്‍, നവനീത് , ശ്രീകുമാരന്‍, ഊര്‍മ്മിള, സുധീഷ്, അഞ്ജലി ,ശ്രീജേഷ് ,സുഖില്‍ എന്നീ അധ്യാപകര്‍ ക്ലാസെടുത്തു.