മണക്കുളങ്ങര ആനയിടഞ്ഞുണ്ടായ അപകടം; പരിക്കുപറ്റിയവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഉടന്‍ നല്‍കണമെന്ന് രാജു പി നായര്‍


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.പി.സി.സി മാധ്യമ വിഭാഗം വക്താവ് രാജു പി. നായര്‍. പരിക്ക് പറ്റിയവരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതീവ ഗുതതരമാണ് പലരുടേയും അവസ്ഥ, നട്ടെല്ല് തകര്‍ന്നവരും, തുടയെല്ല് തകര്‍ന്നവരും, വിരലറ്റ് പോയവരുമെല്ലാമുണ്ട്. ഒന്നിലധികം ശസ്ത്രകിയ ഇനിയും നടത്തേണ്ടവരുമുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരൊക്കെ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അദ്ദേഹത്തോടൊപ്പം പരിക്ക് പറ്റിയവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.