വിവിധ മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകരെ അനുമോദിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി
പേരാമ്പ്ര: വിവിധ മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകരെ അനുമോദിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി. അനുമോദന സദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.
കെ.എ.ടി.എഫ് സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ കെ.സൗദ കല്ലൂര്‍ കൂത്താളി എ.എല്‍. പി സ്കൂള്‍, സംസ്ഥാന അധ്യാപക മത്സരത്തില്‍ എ ഗ്രേഡ് നേടിയ ഷക്കീല നടുവണ്ണൂര്‍ ഗവ:ഹൈസ്ക്കൂള് എന്നിവരെയാണ് അനുമോദിച്ചത്. ചടങ്ങില്‍ യു. ഷബീര്‍ അധ്യക്ഷത വഹിച്ചു. എം.ടി മുനീര്‍, കെ.പി സമീര്‍, സി.കെ ജറീഷ്, എ. സീനത്ത് ഇ. കുഞ്ഞാമി എന്നിവര്‍ പ്രസംഗിച്ചു. കെ.കെ മുഹമ്മദലി സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.