ബസ് സമരം അനാവശ്യം; കൊയിലാണ്ടിയില്‍ നാളെ നടത്തുന്ന ബസ് പണിമുടക്ക് പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാളെ നടത്താനിരിക്കുന്ന ബസ് സമരം പിന്‍വലിക്കണമെന്ന് എസ്.എഫ്.ഐ. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കാനിരിക്കെ ഇത് പരിഗണിക്കാതെ പണിമുടക്കിലൂടെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കൊയിലാണ്ടിയില്‍ മാത്രം ബസ് ആശ്രയിക്കുന്നത്. കൊയിലാണ്ടി, തിരുവങ്ങൂര്‍, അരിക്കുളം, പയ്യോളി എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമായും കൊയിലാണ്ടിയില്‍ നിന്നും ബസ്സുകളെ ആശ്രയിച്ചാണ് ദിവസേന സ്‌കൂളിലെത്തുന്നത്. പരീക്ഷയായതിനാല്‍ സമയത്ത് സ്‌കൂളില്‍ എത്തിച്ചേരേണ്ടതിനാല്‍ ബസ്സ് സമരം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരികയെന്ന് എസ്.എഫ്.ഐ പറഞ്ഞു.
‘ബസ്സ് ജീവനക്കാരെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യുക’; കൊയിലാണ്ടിയില്‍ നാളെ സൂചനാ ബസ് പണിമുടക്ക്
ബസ് ഡ്രൈവറെ ആക്രമിച്ചെന്ന് പറഞ്ഞ് നടത്തുന്ന സമരം ജനങ്ങളെ വലിയ തോതില്‍ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും ഈ സമരം അനാവശ്യമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു. ബസ് തൊഴിലാളികള്‍ ഈ പണിമുടക്കുമായി മുമ്പോട്ട് പോയാല്‍ ഈ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ട്രിപ്പ് പോവാത്ത ബസ്സുകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.