‘ആദരം’; എല്‍ഡേഴ്‌സ് ഫോറം’ ശില്പശാല സംഘടിപ്പിച്ച് തിക്കോടി പഞ്ചായത്ത്
തിക്കോടി: എല്‍ഡേഴ്‌സ് ഫോറം ശില്പശാല സംഘടിപ്പിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത്. അകലാപുഴ ലെയ്ക്ക് വ്യൂ പാലസില്‍ നടന്ന ശില്പശാല എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ അധ്യക്ഷതയില്‍ നടന്ന ശില്പശാലയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി. ഭാസ്‌കരന്‍ തിക്കോടി പരിപാടി സംബന്ധിച്ച് സംസാരിച്ചു. സൈക്കോളജിസ്റ്റ് അഭിരാമി ക്ലാസ്സെടുത്തു. ചര്‍ച്ചയില്‍ ഗ്രൂപ്പ ്പ്രതിനിധികള്‍ പങ്കെടുത്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. വിശ്വന്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷക്കീല കെ.പി, മെമ്പര്‍മാരായ എന്‍.എം.ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി, വിബിത ബൈജു, വി.കെ.അബ്ദുള്‍ മജീദ്, ഷീബ പുല്‍പാണ്ടി, ദിബിഷ. എം, ജിഷ കാട്ടില്‍, ബിനു കാരോളി, സൗജത് യു.കെ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബിജു കളത്തില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ. പുഷ്പ എന്നിവര്‍ സംബന്ധിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജന്നി എന്‍.കെ നന്ദി രേഖപ്പെടുത്തി.