പത്താം വാര്‍ഷികാഘോഷ നിറവില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്‌


കൊയിലാണ്ടി: ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പത്താം വാര്‍ഷികാഘോഷവും പ്രതിഭാസംഗമവും സമുചിതമായി ആഘോഷിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്‌ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. സന്തോഷ് അരയാക്കണ്ടി (ദേവസ്വം സെക്രട്ടറി, എന്‍.എന്‍.ഡി.പി യോഗം) അദ്ധ്യക്ഷത വഹിച്ചു.

എസ്.എന്‍.ഡി.പി വടകര യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രന്‍, എസ്.എന്‍.ഡി.പി കൊയിലാണ്ടി യൂണിയന്‍ പ്രസിഡണ്ട് കെ.എം രാജീവന്‍, എസ്.എന്‍.ഡി.പി കൊയിലാണ്ടി യൂണിയന്‍ സെക്രട്ടറി ദാസന്‍ പറമ്പത്ത്, എസ്.എന്‍.ഡി.പി യോഗം സ്വാശ്രയ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.പി.കെ ജഗന്നാഥന്‍, ആര്‍എസ്എം എസ്.എന്‍.ഡി.പി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ.സുരേഷ് സി.പി, ഗുരുദേവ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ വി.സി അശോക് കുമാര്‍, പിടിഎ പ്രസിഡണ്ട് രാജീവന്‍ പി.കെ, സ്റ്റാഫ് അഡൈ്വസറും ഇംഗ്ലീഷ് വിഭാഗം എച്ച്ഒഡിയുമായ അരവിന്ദന്‍ ടി.എം.കെ, പൂര്‍വ്വ വിദ്യാര്‍ത്ഥിയും അസിസ്റ്റന്‌റ് പ്രൊഫസറുമായ ഫൗസില ടി.ടി. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ തേജു ലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഗുരുദേവ കോളേജ് സ്റ്റാഫ് സെക്രട്ടറി രമേശന്‍ കെ.പി നന്ദു പറഞ്ഞു. കോളേജിലെ വിവിധ പരിപാടികളില്‍ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ശേഷം കോളേജിന്റെ തുടക്കം മുതല്‍ കോളേജിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഓഫീസ് സ്റ്റാഫ് റീന, കമ്പ്യൂട്ടര്‍ സയന്‍സ്‌ അദ്ധ്യാപിക സംഗീത എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു.

Description: Gurudeva College of Advanced Studies, Koyilandy, celebrates its 10th anniversary