അഭിമാനം വാനോളം; ആവേശമായി നൊച്ചാട് ഹയർസെക്കൻഡറി, ജി.വി.എച്ച്.എസ് മേപ്പയൂർ സ്‌കൂളുകളുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്
മേപ്പയൂർ: നൊച്ചാട് ഹയർസെക്കൻഡറി, ജി.വി.എച്ച്.എസ് മേപ്പയൂർ സ്‌കൂളുകളിലെ 2023 – 25 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജി.വി.എച്ച്.എസ്.എസ് മേപ്പയൂരിൽ നടന്നു. പേരാമ്പ്ര സബ് ഡിവിഷൻ ഡി.വൈ.എസ്.പി വി.വി ലതീഷ് അഭിവാദ്യം സ്വീകരിച്ചു.
പരേഡ് ഇൻ കമാൻഡർ ഫിഗ സവിൻ, സെക്കൻഡ് ഇൻ കമാൻഡർ അഭിരാമി എന്നിവർ പരേഡ് നയിച്ചു. ചടങ്ങിൽ പേരാമ്പ്ര എസ്.എച്ച്.ഒ പി.ജംഷീദ് പ്രിൻസിപ്പൽ എസ്.ഐമാരായ വിനീത് വിജയൻ, ഷമീർ, എസ്.പി.സി പേരാമ്പ്ര എ.എൻ.ഒ യൂസഫ്, എസ്.എം.സി ചെയർമാൻ മുജീബ് വി, പ്രിൻസിപ്പൽമാരായ എം.സക്കീർ, ആർ അർച്ചന, ഹെഡ്മാസ്റ്റർമാരായ കെ.നിഷിദ്, കെ.എം മുഹമ്മദ്, എ.പി അസീസ് എന്നിവർ സംസാരിച്ചു.
പരേഡിന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുധീഷ് കുമാർ, കെ.സി.കെ നാസർ കെ ശ്രീവിദ്യ, സബ്ന, സിവിൽ പോലീസ് ഓഫീസർമാരായ കെ.ജി ലസിത്, കെ ചന്ദ്രൻ, എം സബിത, എൻ.പി രാധിക എന്നിവർ നേതൃത്വം നൽകി.
Description: Student police cadet passing out parade