കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികന്‍ കിണറ്റില്‍ കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാസേന


കൊയിലാണ്ടി: കൊല്ലത്ത് കിണര്‍ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികന്‍ കിണറ്റില്‍ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. കൊല്ലം സിന്ധൂരം വീട്ടിലെ കിണര്‍ വൃത്തിയാക്കനായി ഇറങ്ങിയതായിരുന്നു ഷുക്കൂര്‍(60). ശാരീരിക അസ്വസ്ഥതകള്‍ വന്നതോടെ തിരിച്ച് കയറാന്‍ പറ്റാതെയാവുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ കൊയിലാണ്ടി ഫര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴിസെത്തി ഇയാളെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. സീനിയര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എസ്.ടി.ഓ അനില്‍കുമാര്‍ ഗ്രേഡ് എ.സ്..ടി.ഓ എം .മജീദ്, ഫയര്‍മാന്‍മ്മാരായ രതീഷ് കെ.എന്‍, ഇര്‍ഷാദ് ടി.കെ, വിനീത് കെ, ഹോംഗാര്‍ഡ് ഓംപ്രകാശ്, രാജേഷ് കെ.പി ഡ്രൈവര്‍ നിതിന്‍ രാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Summary: An elderly man who came down to clean a well in Kollam got stuck in the well.