വയോജനങ്ങള്‍ക്കായി ഇരിപ്പിടവും വിശ്രമ കേന്ദ്രവും, സ്ട്രീറ്റ് ലൈറ്റ്, ഫുട്പാത്ത്; ഒരു കോടി ചിലവില്‍ ഇരിങ്ങല്കോട്ടക്കുന്ന് നഗറിലെ അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിഴാഴ്ച
പയ്യോളി: ഒരുകോടി ചിലവിട്ട് നിര്‍മ്മിച്ച പയ്യോളി ഇരിങ്ങല്കോട്ടക്കുന്ന് നഗറിലെ അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതിയുടെഉദ്ഘാടനം വെള്ളിഴാഴ്ച നടക്കും. രാവിലെ 10.30 ന് പട്ടികജാതി – വര്‍ഗ വികസനവകുപ്പ് മന്ത്രി ഒ ആര് കേളു ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷയാകും. കോട്ടക്കുന്നില്‍ 4 സെന്റ് നഗര്‍ ഫുട്പാത്ത്,ലക്ഷം വീട് നഗര്‍ ഫുട്പാത്ത്,കിളച്ച പറമ്പ് റോഡ് ഫുട്പാത്ത്, കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ്, കോട്ടപ്പറമ്പ് പുത്തന്‍ പുരയില്‍ റോഡ്, കോട്ടക്കുന്ന് ലക്ഷം വീട് നഗര്‍ കിണര്‍ പുനരുദ്ധാരണം, കിളച്ചപ്പറമ്പ് നഗര്‍ കുഴല്‍ കിണര്‍നിര്‍മ്മാണം, കോട്ടക്കുന്ന് അങ്കണ വാടിമുറ്റം ഉപയോഗപ്പെടുത്തി വയോജനങ്ങള്‍ക്കുള്ള ഇരിപ്പിടവും വിശ്രമകേന്ദ്രവും, 3സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്.
കേരള സര്‍ക്കാര്‍ പട്ടികജാതി വകുപ്പിലൂടെ 1 കോടി രൂപ ചെലവഴിച്ചാണ് നഗറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു. കൗണ്‍സിലര്‍ കെ.കെ സ്മിതേഷ് ചെയര്‍മാനും കെ. ജയകൃഷ്ണന് ജനറല്‍ കണ്‍വീനറുമായി ഉദ്ഘാടന പരിപാടിയുടെ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.