സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ സാധ്യത: രണ്ട് മുതല്‍ നാല് ഡിഗ്രിവരെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും ഉഷ്ണ തരംഗ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ നിന്നും രണ്ടു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയുണ്ടാകും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.
പകല്‍ 11 മുതല്‍ മൂന്നുവരെ നേരിട്ട് വെയില്‍ കൊള്ളരുത്. പരമാവധി ശുദ്ധജലം ദാഹമില്ലെങ്കിലും കുടിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.