അനുമതി നിഷേധിച്ചിട്ടും ആനയെ എഴുന്നള്ളിച്ചു; ബാലുശ്ശേരിയില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും ആന ഉടമയ്ക്കുമെതിരെ കേസ്
ബാലുശ്ശേരി: അനുമതി ഇല്ലാതെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. വനംവകുപ്പാണ് നടപടിയെടുത്തത്. ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്കും ആന ഉടമയ്ക്കും എതിരെയാണ് കേസെടുത്തത്.
നാട്ടാന പരിപാലന ചട്ടവും വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് നടപടി. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ആനയെ എഴുന്നളളിക്കാന്‍ ഭാരവാഹികള്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് അധികൃതര്‍ തള്ളുകയായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ ആനയെ എഴുന്നള്ളിക്കുകയായിരുന്നു.
കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്രകമ്മിറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാന്‍ കഴിയാത്തതിനാലാണ് ആനയെ എഴുന്നള്ളിച്ചതെന്നാണ് ഭാരവാഹികള്‍ പറയുന്നത്.