സാംസ്കാരിക സംഗമമായി മൃത്യുഞ്ജയ പുരസ്കാര സമര്‍പ്പണ ചടങ്ങ്; കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം. രാവിലെ 10 മണിക്ക് നടന്ന മൃത്യുഞ്ജയ പുരസ്കാര സമര്‍പ്പണ ചടങ്ങ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സംഗമമായി മാറി.
ഗായകന് ജി.വേണുഗോപാലിനാണ് പുരസ്കാരം നല്‍കിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചു. ചടങ്ങില്‍ ആലങ്കോട് ലീലാകൃഷ്ണന് മുഖ്യഭാഷണം നടത്തി. പന്തളം കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ, സാമൂതിരി രാജാ പ്രതിനിധി ഗോവിന്ദ വര്‍മ്മ രാജ, മനു അശോക്, യു.കെ.രാഘവന്, അനില്‍ കാഞ്ഞിലശ്ശേരി, പത്മനാഭന് ധനശ്രീ, രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്മാന് ഈറോഡ് രാജന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ കെ.കെ.ഷൈജു സ്വാഗതവും ഉണ്ണികൃഷ്ണന് വസുദേവം നന്ദിയും രേഖപ്പെടുത്തി. ശിവരാത്രി ദിനത്തില്‍ കാലത്ത് സര്‍വ്വൈശ്വര്യപൂജ, സഹസ്ര കുംഭാഭിഷേകം, ചതു:ശത പായസനിവേദ്യം എന്നിവ നടക്കും. കാലത്ത് 10.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന ശിവദം നൃത്താര്‍ച്ചനയില്‍ നൂറില്‍പരം നര്‍ത്തകികള്‍ ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും.
ഉച്ചയ്ക്ക് സമൂഹസദ്യ. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തില്‍ എണ്ണൂറോളം പേര് പങ്കെടുക്കും. രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും. 26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടും മഹോത്സവത്തിന്റെ ഭാഗമായി നടക്കും.
Summary: A large number of devotees attend the Shivaratri Mahotsav at the Kanjilassery Mahashiva Temple