നാടകം, താലപ്പൊലി മഹോത്സവം, വിവിധ തിറകള്‍; മനയടത്ത് പറമ്പില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: മേലൂര്‍ ഇടയില്‍ വലയെടുത്ത് പറമ്പില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി.
തന്ത്രരത്‌നം ബ്രഹ്‌മശ്രീ ഹരിഗോവില്‍ നിന്നും ബൂരിയുടെയും മേല്‍ശാന്തി നാരായണമംഗലം ഇല്ലം ഹരിനാരായണന്‍ നമ്പൂതിരിയുടെയും മുഖ്യ ധാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. അന്നദാനവും വൈകുന്നേരം ദീപാരാധനക്കു ശേഷം തിരുവാതിരക്കളി കൈകൊട്ടിക്കളി എന്നിവയും ചെണ്ടമേളം കുറുകുഴല്‍ എന്നിവ അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം എന്നിവ നടക്കും.
ഫെബ്രുവരി 26 തീയതി പതിവ് ക്ഷേത്ര ചടങ്ങുകളോടൊപ്പം നവകംപഞ്ചകവ്യം കലശം എന്നിവയും നടക്കും. വൈകുന്നേരം 4:00 മണിക്ക് താളമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി കഴകം വരവ് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ശ്രീബലി എഴുന്നള്ളി പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറും.
ഫെബ്രവരി 27 തീയതി പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്കൊപ്പം കലശം എന്നീ ചടങ്ങുകളും നടക്കുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഇളനീര്‍ കുല വരവുകള്‍ വൈകുന്നേരം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് 7.30 ന് സര്‍പ്പബലിയും നടക്കും.28ന് വെള്ളിയാഴ്ച വലിയ വിളക്ക് ദിവസം വൈകുന്നേരം ശ്രീബലി, ഏഴുമണിക്ക് കോഴിക്കോട് അഭിനയ അവതരിപ്പിക്കുന്ന കേരള സിംഹം പഴശ്ശിരാജ എന്ന നാടകവും ഉണ്ടായിരിക്കും.
മാര്‍ച്ച് ഒന്നാം തീയതി താലപ്പൊലി മഹോത്സവ ദിവസത്തില്‍ വൈകുന്നേരം ആഘോഷവരവുകളും ഭഗവതി ഭഗവതിറ, കൂടാതെ താലപ്പൊഴി എഴുന്നള്ളിപ്പും നടക്കും. തുടര്‍ന്ന് വിവിധ തറയാട്ടങ്ങളും നടക്കും ഒന്നേ മുപ്പതിന് നാന്തകം എഴുന്നള്ളിപ്പ് ആരംഭിച്ച മൂന്നേ മുപ്പതോടുകൂടി ഉത്തമൊരുത്തപ്പെടണം നടക്കുകയും തുടര്‍ന്ന് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം സമാപിക്കും.