18.5 കോടി ചിലവില്‍ നിര്‍മ്മാണം; ഇനി എളുപ്പത്തില്‍ ബാലുശ്ശേരിയിലും പേരാമ്പ്രയിലുമെത്താം; ഉള്ളൂര്‍ക്കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന്
കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ക്കടവ് പാലം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി, അഡ്വ: കെ.എം സച്ചിന്‍ദേവ് എം.എല്‍.എ, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.
പാലത്തിന്റെ പ്രവൃത്തിയും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. പാലം തുറക്കുന്നതോടെ ചെങ്ങോട്ട്കാവ്, പൂക്കാട് ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാന്‍ സാധിക്കും. മൊത്തം 18.5 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിച്ചത്.
നഗര പാതകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. 250.6 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലം പൂര്‍ത്തിയാക്കിയത്.
ഉള്ളൂര്‍ക്കടവ് പാലം തുറക്കുന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്ന് ചേലിയ വഴി ഉളളൂര്‍, പുത്തഞ്ചേരി, കൂമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും.
Summary: The Ullurkadav bridge connecting Koyalandy-Balussery constituencies will be opened today at 3 pm.