മഞ്ഞക്കുളം -ചേര്‍ക്കടവ് തോട്ടില്‍ തെളിനീരൊഴുക്കാന്‍ നാട്ടുകാര്‍; ഏപ്രില്‍ 30ന് പ്രവൃത്തി തുടങ്ങും
മേപ്പയ്യൂര്‍: കേരള സര്‍ക്കാറിന്റെ തെളിനീരൊഴുകും നവകേരളം – സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞം 22 പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ പഞ്ചായത്തിലെ മഞ്ഞക്കുളം-ചേര്‍ക്കടവ് തോട് ശുചീകരിക്കുവാന്‍ തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ – സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, യുവജന – തൊഴിലാളി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവരുടെ യോഗത്തില്‍ വെച്ചു സംഘാടക സമതി രൂപികരിച്ചു.
[ad1]
വാര്‍ഡ് മെമ്പര്‍ പി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. മഞ്ഞക്കുളം നാരായണന്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ആഷിത നടുക്കാട്ടില്‍, വി.പി.ബിജു, കെ.എം.സത്യേന്ദ്രന്‍, നാസി മാസ്റ്റര്‍, അഷറഫ് കാരണത്തില്‍, വിജിത്ത് മാസ്റ്റര്‍, പി.കെ.ശശിധരന്‍, കെ.കെ.ബാബു, എ.എം. കുഞ്ഞികൃഷ്ണന്‍, ബാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏപ്രില്‍ 30ന് കാലത്ത് പ്രവൃത്തി ആരംഭിക്കും.
[ad2]