ജലജീവന്‍ മിഷന്‍ ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടിയ്ക്ക് തുറയൂരില്‍ തുടക്കമായി
തുറയൂര്‍: ജലജീവന്‍ മിഷന്‍ തുറയൂര്‍ ഗ്രാമപഞ്ചായത്ത് തല ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കിണര്‍ വെള്ളവും ശാസ്ത്രീയമായി പരിശോധിക്കുകയും ജനങ്ങളില്‍ ജല ഗുണനിലവാരം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കൂടാതെ പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ക്കായി ഇത്തരം അഞ്ച് പരിശീലന പരിപാടികള്‍ കൂടി സംഘടിപ്പിക്കും. മുഴുവന്‍ വീടുകളിലും കണക്ഷന്‍ ലഭ്യമാക്കി ഏപ്രില്‍ അവസാനത്തോടെ തുറയൂര്‍ പഞ്ചായത്തിലെ ജലജീവന്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
[ad1]
കേരള വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം മാനേജര്‍ എം.ജി.വിനോദ് പരിശീലനത്തിന് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, വികസന സമിതി കണ്‍വീനര്‍മാര്‍ എ.ഡി.എസ് പ്രതിനിധികള്‍, അധ്യാപകര്‍, അംഗണവാടി ടീച്ചര്‍മാര്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടിവെള്ള സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എം.രാമകൃഷ്ണന്‍, കെ.കെ.സബിന്‍ രാജ്, ടി.കെ. ദിപിന, മെമ്പര്‍ എ.കെ.കുട്ടിക്കൃഷ്ണന്‍, സെക്രട്ടറി കെ.കൃഷ്ണകമാര്‍, ഇ.എം.രാംദാസ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
[ad2]
ജലജീവന്‍ മിഷന്‍ നിര്‍വ്വഹണ സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ സ്വാഗതവും ടീം ലീഡര്‍ കെ.കെ.അര്‍ഷ നന്ദിയും പറഞ്ഞു.