ജീവകാരുണ്യ മേഖലയില്‍ ചേമഞ്ചേരിയിലെ അഭയത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കോയ കാപ്പാട്; കുട്ടികളുടെയും ജീവനക്കാരുടെയും കലാപരിപാടികളുമായി അഭയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷം
ചേമഞ്ചേരി: ഭിന്നശേഷിക്കാരായ മക്കളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി അഭയം നടത്തിവരുന പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഉസ്താദ് കോയ കാപ്പാട് പറഞ്ഞു. അഭയം സ്‌പെഷല്‍ സ്‌കൂളിന്റെ 26-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയം പ്രസിഡണ്ട് എം.സി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോക്ടര്‍ അബൂബക്കര്‍ കാപ്പാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ കൈരളി ടിച്ചര്‍ അനുസ്മരണ ഭാഷണം നടത്തി. കലോത്സവത്തിന്റെ ഉദ്ഘാടനം കലിക്കറ്റ് ബി സോണ്‍ കലോത്സവത്തിലെ കലാതിലകം കുമാരി മിന്റ മനോജ് നിര്‍വ്വഹിച്ചു. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലാപ്രതിഭകള്‍, സ്‌പെഷല്‍ ഒളിമ്പിക് ജേതാക്കള്‍ എന്നിവരെ ആദരിച്ചു ഉപഹാരം നല്‍കികൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ പി.കെ.ബിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.പി.അബ്ദുള്‍ ലത്തീഫ്, മുസ്തഫ ഒലീവ്, എ.പി.അജിത, ഷബീര്‍ എളവനക്കണ്ടി, ശശി കൊളോത്ത്, അസീസ്.കെ.പി സംസാരിച്ചു. ക്ലാസ്സ് സിക്രട്ടറി ശശിധരന്‍ ചെറൂര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും, അഭയം ജീവനക്കാരും പ്രവര്‍ത്തകരും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കാലാപരിപാടികളും അരങ്ങേറി.