കണ്ണ് ഓപ്പറേഷന്‍ വേണ്ടവര്‍ക്ക് സൗജന്യം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കോഴിക്കോട് ബീച്ച് ആശുപത്രി തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: കോഴിക്കോട് ബീച്ച് ആശുപത്രി തിമിരരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 4 ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുത്ത് ഓപ്പറേഷന്‍ ആവശ്യമായ രോഗികള്‍ക്ക് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വെച്ച് സൗജന്യമായി ഓപ്പറേഷന്‍ ചെയ്തു കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കണ്ണ് ഒ.പി യില്‍ രജിസ്റ്റര്‍ പേര് മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി: 7560890322, 8848388917.