പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു; നന്തി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടത്തിന് ഗുരുതര പരിക്ക്


പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഫെബ്രുവരി 1 ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുടോബോള്‍ പരിശീലനം കഴിഞ്ഞ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍(14) ന് കര്‍ണപടത്തിന് ഗുരുതരമായി പരിക്കേറ്റു. യാതൊരുകാരണവുമില്ലാതെ തന്റെ മകനെ വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതാണെന്ന് പരിക്കേറ്റ കുട്ടിയുടെ മാതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഗ്രൗണ്ടിന്റെ സൈഡിലുള്ള മറ്റൊരു റോഡിലേയ്ക്ക് കൊണ്ടുപോയി കൈ കൊണ്ട് പുറത്തും തലയ്ക്കും അടിക്കുകയും കാലുകൊണ്ട് മുഖത്തും തലയ്ക്കും ചവിട്ടിയെന്ന ബന്ധുക്കളുടെ പരാതിയില്‍ പയ്യോളി പോലീസ് സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേ സമയം പരാതി നല്‍കിയിട്ടും 13 ദിവസത്തിന് ശേഷമായിട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും തന്റെ മകനെ മര്‍ദ്ദിച്ചവരുടെ മാതാപിതാക്കള്‍ ഒത്തുതീര്‍പ്പിനായി പല വട്ടം സമീപിച്ചെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മാതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: a-student-was-beaten-up-by-a-group-of-students-while-he-was-coming-from-football-coaching-in-payoli-a-student-from-nandi-suffered-serious-eardrum-injury.