അയനിക്കാട് ട്രെയിൻ തട്ടിമരിച്ച സംഭവം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സംശയം
പയ്യോളി: അയനിക്കാട് പള്ളിയ്ക്ക് സമീപം ട്രെയിന്‍തട്ടി മരിച്ചയാള്‍ ഇടുക്കി സ്വദേശിയെന്ന് നിഗമനം. ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ഇടുക്കി സ്വദേശിയെന്ന് പോലീസ് സംശയിക്കുന്നത്. ഇടുക്കി വാഴത്തോപ്പ് സ്വദേശിയെന്നാണ് സംശയിക്കുന്നത്.
മൃതദേഹം ചിന്നഭിന്നമായ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇയാളില്‍ നിന്നും ലഭിച്ച ഐഡന്റിന്റി കാര്‍ഡ് പ്രകാരം പോലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നാളെ ബന്ധുക്കള്‍ എത്തിയ ശേഷമേ മൃതദേഹം ഇയാളുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Summary: ayanikkad-train-collision-incident-the-deceased-is-suspected-to-be-a-native-of-idukki.