ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി; തീ അണച്ചത് നാട്ടുകാരുടെയും പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും പരിശ്രമം; മേപ്പയ്യൂരിൽ നിർത്തിയിട്ട ലോറിക്ക് തീ പിടിച്ചതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


മേപ്പയ്യൂർ: ബസ് സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലെ തീ പൂർണ്ണമായി അണച്ചു. ലോറിയുടെ ക്യാബിനിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാനായി പരിശ്രമിച്ചു.


Also Read: ‘ഇടഞ്ഞ കൊമ്പന്റെ പരാക്രമങ്ങൾ’; മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആന ഇടഞ്ഞതിന്റെ ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം: ഇവിടെ ക്ലിക്ക് ചെയ്യുക


അരിയുമായി വന്ന ലോറിയ്ക്കാണ് തീപിടിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഭക്ഷണം പാകം ചെയ്യവെയാണ് തീപിടിച്ചതെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പെട്ടെന്ന് തീയണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ അപകടമൊന്നും സംഭവിച്ചില്ല.

മേപ്പയ്യൂര്‍ പോലീസാണ് വാഹനത്തിലെ ഫയര്‍ എക്‌സ്റ്റിംഗിഷര്‍ ഉപയോഗിച്ച് തീ പടരുന്നത് നിയന്ത്രിച്ചത്. തുടര്‍ന്ന് പേരാമ്പ്രയിൽ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റ് തീ പൂർണ്ണമായി അണച്ചു.  തീ അണച്ച ശേഷം അഗ്നിശമനസേനാംഗങ്ങൾ ലോറി പരിശോധിച്ചു.

മേപ്പയ്യൂർ ബസ് സ്റ്റാന്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചതിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

വീഡിയോ കാണാം: