കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി പിടികൂടിയത് രണ്ടരകിലോ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി. അഞ്ചു യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്.
[ad2]
കാലില്‍ വച്ചു കെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും പൊലീസാണ് സ്വര്‍ണം പിടിച്ചെടുത്തത്.
[ad1]
അഞ്ച് യാത്രക്കാരെയും അവരെ കൂട്ടിക്കൊണ്ടു പോവാനെത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി. നാലു കാറുകളും പിടിച്ചെടുത്തു.