പൂക്കാട് പെട്രോള്‍ പമ്പിന് സമീപം ബൈക്ക് അപകടത്തിനിടെ താലിമാല നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: പൂക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്ത് ഏപ്രില്‍ പതിനാറിനുണ്ടായ ബൈക്ക് അപകടത്തിനിടെ താലി ചെയിന്‍ നഷ്ടപ്പെട്ടതായി പരാതി. വെങ്ങളം കണ്ണത്താന്‍വളപ്പില്‍ ഷൈജുവിന്റെ ഭാര്യ സുകന്യയുടെ മാലയാണ് നഷ്ടപ്പെട്ടത്.

[ad2]
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിലിടിച്ച് അപകടപ്പെടുകയായിരുന്നു. തുടര്‍ന്ന് തലയ്ക്കു മുറിവേറ്റ സുകന്യയെ ആദ്യം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുവെച്ചാണ് മാല നഷ്ടപ്പെട്ടതെന്നാണ് ഇവര്‍ പറയുന്നത്.
[ad1]

ഇതിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ‘9061530755’ ( ഷൈജു) ഈ നമ്പറില്‍ ബന്ധപ്പെടുക