കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ച ആനകള്‍ ഇടഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്‌


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ച ആനകള്‍ ഇടഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ രണ്ട് ആനകള്‍ വിരണ്ടോടുകയായിരുന്നു.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അമ്പലത്തിലേക്ക് താലപ്പൊലി വരവ് വരുന്നതിനിടെയാണ് സംഭവം. അനയുടെ സമീപത്ത് നിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടോടുകയായിരുന്നു.

രണ്ട് ആനകള്‍ വിരണ്ടതോടെ ചുറ്റിലുമുണ്ടായിരുന്നവര്‍ ചിതറിയോടി. ഓട്ടത്തിനിടയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളാണ് ഇടഞ്ഞതെന്നാണ് വിവരം. നിലവില്‍ ഒരാനെയെ പാപ്പന്മാര്‍ ചേര്‍ന്ന് തളച്ചിട്ടുണ്ട്. മറ്റൊരു ആനയെ ഇതുവരെ തളയ്ക്കാന്‍ സാധിച്ചിട്ടില്ല.

Description: elephant-turns-violent at Koyialndy Manakulangara temple