എബിസി സെൻ്റർ, ഹെൽത്ത്‌ ഗ്രാന്റ്‌ ഉൾപ്പെടെ 8 കോടി 50 ലക്ഷം രൂപയുടെ പദ്ധതികള്‍; നൂതന പദ്ധതികളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ 2025-26 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ മാസ്റ്റർ പദ്ധതി രേഖ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ ശശി, ശാരദ പട്ടേരി കണ്ടി, വി.കെ പ്രമോദ്, ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രജിത പി.കെ, ബ്ലോക്ക് അംഗങ്ങളായ കെ.അജിത, കെ.കെ ലിസി, പ്രഭാശങ്കർ, കെ.കെ വിനോദൻ, പി.ടി അഷറഫ്, വഹീദ പാറേമൽ, ഗിരിജ ശശി, പ്രഭാശങ്കർ, സി.എം സനാതനൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ധനകാര്യ കമ്മീഷൻ ഗ്രാന്റ്‌ 1 കോടി 20 ലക്ഷം, പട്ടികജാതി പ്രത്യകഘടകവസതി 1 കോടി 75 ലക്ഷം, പട്ടിക വർഗ്ഗം 4 ലക്ഷത്തി നാൽപ്പത്തിനാലായിരം, മെയ്ൻ്റൻസ് ഗ്രാന്റ്‌ 168 ലക്ഷം, ജനറൽ പദ്ധതി 3 കോടി 40 ലക്ഷം, ഹെൽത്ത്‌ ഗ്രാന്റ്‌ 42 ലക്ഷം ഉൾപ്പെടെ 8 കോടി 50 ലക്ഷം രൂപയുടെ വാർഷിക പദ്ധതിക്കാണ് രൂപം നൽകിയത്. ബ്ലോക്ക് ഓഫീസ് കെട്ടിടം പൂർത്തീകരണം, എബിസി സെൻ്റർ, ആര്‍ആര്‍എഫ്‌ പൂർത്തീകരണം, സിഡിഎംസി, സ്വീവേജ് ട്രീറ്റ്‌മെന്റ്‌ പ്ലാൻ്റ് നിർമാണം, സമഗ്ര കാർഷിക പദ്ധതികൾ, പാലിയേറ്റിവ് രോഗികൾക്കുള്ള സമാശ്വാസ പദ്ധതികൾ, സമഗ്ര കോളനി നവീകരണം, താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ വിപുലീകരണം എന്നിവയാണ് പ്രധാന പദ്ധതികൾ.

ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Description: Perambra Block Panchayat Development Seminar with innovative projects