മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.
രാവിലെ ഏഴര മുതല്‍ 11 മണിവരെ നെല്ലൂളിതാതഴെ, മരക്കുളം ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി മുടങ്ങും. 10.30 മുതല്‍ 2.30 വരെ കിള്ളവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2.30വരെ ഗോപാലപുരംകനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. 7.30 മുതല്‍ 9 മണിവരെ പാലക്കുളം ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 9 മണി മുതല്‍ 2.30വരെ സില്‍ക്ക് ബസാര്‍, അഞ്ച് മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.
അരിക്കുളം സെക്ഷന്‍:
പറമ്പത്ത് ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ വരുന്ന പറമ്പത്ത് കുരുടിമുക്ക് ഭാഗം, കേളമ്പത്ത് ഭാഗം, പുതിയോട്ടില്‍ ഭാഗം എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വൈദ്യുതി മുടങ്ങും.
കൈതവയല്‍ ട്രാന്‍സ്‌ഫോമറിന്റെ ലൈന്‍ പരിധിയില്‍ വരുന്ന കൈതവയല്‍ പറമ്പത്ത് ഭാഗത്ത് വ്യാഴാഴ്ച 12 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ എല്‍.ടി ലൈന്‍ ടെച്ചിങ്‌സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
നവീന ട്രാന്‍സ്‌ഫോമറിന്റെ ലൈന്‍ പരിധിയില്‍പ്പെടുന്ന ഭാഗങ്ങളില്‍ ലൈന്‍ വര്‍ക്കുള്ളതിനാല്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.