സേലം ജയില്‍ രക്തസാക്ഷി ആര്‍. ചന്തുവിനെ അനുസ്മരിച്ച് സി.പി.എം


കീഴരിയൂര്‍: സേലം ജയില്‍ രക്തസാക്ഷി ആര്‍. ചന്തു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം പി.കെ. ബാബു, കീഴരിയൂര്‍ ലോക്കല്‍ സെക്രട്ടറി പി. സത്യന്‍, നമ്പ്രത്ത്കര ലോക്കല്‍ സെക്രട്ടറി കെ.പി. ഭാസ്‌ക്കരന്‍, എം.അനിത എന്നിവര്‍ പ്രസംഗിച്ചു.