പേരാമ്പ്ര ബൈപ്പാസില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്നു; നാട്ടുകാരുടെ പരാതിയില്‍ രണ്ടുദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയ പേരാമ്പ്ര പോലീസിന് നാട്ടുകാരുടെ ആദരവ്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്ന പ്രതികളെ പേരാമ്പ്ര പോലീസ് പിടികൂടി. നിരന്തരം മാലിന്യം തള്ളിയതോടെ ജീവിതം ദുസ്സഹമായ സമീപവാസികള്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നപ്പോള്‍ പേരാമ്പ്ര എസ്.എച്ച്.ഒ. ഇന്‍സ്‌പെക്ടര്‍ പി. ജംഷിദ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന ഉറപ്പ് പ്രതിഷേധക്കാര്‍ക്ക് നല്‍കിയത്.
ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പേരാമ്പ്ര പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ മാലിന്യം തള്ളിയ വണ്ടി കണ്ടെത്തുകയായിരുന്നു. പോലീസ് വാക്ക് പാലിച്ചതോടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പോലീസിന് അനുമോദന പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോന പി.യുടേയും സല്‍മ നന്മനക്കണ്ടിയുടേയും നേതൃത്വത്തില്‍ ബൈപാസിനു സമീപം നാട്ടുകാരുടെ സാന്നിധ്യത്തില്‍ മാലിന്യം തള്ളിയ വണ്ടി കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ പി. ജംഷിദിനെ
വാര്‍ഡ് മെമ്പര്‍ ജോന പി. പൊന്നാടയണിയിച്ചു.
ഇന്‍സ്‌പെക്ടര്‍ പി. ജംഷീദും സബ് ഇന്‍സ്‌പെക്ടര്‍ ഷമീറും റസിഡന്റ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ രൂപീകരിച്ച് സംഘടിതരായാല്‍ മാത്രമേ മയക്കുമരുന്ന് മാലിന്യം നിക്ഷേപിക്കല്‍ തുടങ്ങിയവ നിര്‍ത്തലാക്കാന്‍ പോലീസിനെ കൂടുതല്‍ ഫലപ്രദമായി സഹായിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തി. ഗ്രാമപഞ്ചായത്തംഗം സല്‍മ നന്മനക്കണ്ടി, കെ. പത്മനാഭന്‍, കെ.എം. ബാലകൃഷ്ണന്‍, ശ്രീധരന്‍ കല്ലാട്ടുതാഴ, പി.കെ. റഹിം, രാമദാസന്‍ മാസ്റ്റര്‍, ജൂബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Summary: Latrines are continuously dumped in the Perampra Bypass; Locals respect the Perampra Police who caught the accused within two days on the complaint of the locals.