‘ആസൂത്രിത കൊലപാതകങ്ങള്‍ പരിഷ്കൃത സമൂഹത്തിനു അപമാനകരം’; ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയുമായി യൂത്ത് കോണ്‍ഗ്രസ്
കൊയിലാണ്ടി: ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സംഗമവും സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റി. പുഷ്പാര്‍ച്ചനയും അനുസ്മരണ സംഗമവും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രെട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു.
കേരളീയപൊതുസമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണ് ഷുഹൈബ് വധമെന്നും രാഷ്ട്രീയപ്രത്യയശാസ്ത്രപരമായ ഭിന്നതയാണ് ഇത്ര ഭീകരമായകൊലപാതകത്തിന് കാരണമെന്ന് വി.പി ദുല്‍ഖിഫില്‍ പറഞ്ഞു. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത ക്രിമിനലുകളെ നിയമത്തിനു മുന്പില് കൊണ്ട് വരികയും അര്‍ഹമായ ശിക്ഷ നേടി കൊടുക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ്സ് പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് തെന്‍ഹീര്‍ കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡന്റ് ഷംനാസ് എം.പി അധ്യക്ഷത വഹിച്ചു. നിഖില്‍ കെ.കെ, അഭിനന്ദ് എം.വി, ദാസന് മരകുളത്തില്‍, നാണി പി.പി, തൈക്കണ്ടി സത്യന്, മറുവട്ടംക്കണ്ടി ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Summary: On the occasion of Shuhaib Martyrdom Day, Youth Congress Koilandi North Constituent Committee organized flower laying and memorial meeting.