ഫോക്ലോര് ഇനങ്ങള്‍ക്കും മാപ്പിള കലകള്‍ക്കും അനുഷ്ഠാന കലകള്‍ക്കും പ്രാധാന്യം നല്‍കും; കീഴരിയൂര്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് പ്രവര്‍ത്തനം തുടങ്ങി
കീഴരിയൂര്‍: കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് കീഴരിയൂര്‍ കള്‍ചറല്‍ ഫൗണ്ടേഷന് രൂപീകരിച്ചു. ഫോക്ലോര് ഇനങ്ങള്‍ക്കും മാപ്പിള കലകള്‍ക്കും അനുഷ്ഠാന കലകള്‍ക്കും ഫൗണ്ടേഷന് പ്രത്യേക പ്രാധാന്യം നല്‍കും.
മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം. രവീന്ദ്രന് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മാലത്ത് സുരേഷ്, ഇടത്തില്‍ രാമചന്ദ്രന്, രവീന്ദ്രന് നീലാംബരി, കെ.ചന്ദ്രന്, സി.എം.കുഞ്ഞിമൊയ്തി, കെ.എം.വേലായുധന്, ഫൈസുന്നീസ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : എം.ജി. ബല്‍രാജ് (പ്രസിഡണ്ട്), രവീന്ദ്രന് നീലാംബരി (സെക്രട്ടറി), ഇടത്തില്‍ രാമചന്ദ്രന് ( കോര്‍ഡിനേറ്റര്‍), സി.എം. കുഞ്ഞിമൊയ്തി (ട്രഷറര്‍) കെ.ടി. പ്രസാദ്, കൃഷ്ണന് എം.കെ (വൈസ് പ്രസിഡണ്ടുമാര്‍), വിനു അച്ചാറമ്പത്ത്, അശോകന് വാളിക്കണ്ടി (ജോ. സെക്രട്ടറിമാര്‍).