ചേമഞ്ചേരിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്


ചേമഞ്ചേരി: ചേമഞ്ചേരിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 3 മണിയോടെ ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മാരുതി കാറും കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സിഗ്മ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണുള്ളത്. ബസ്സിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.