സൂഫി സംഗീതരാവ്, നൃത്താവിഷ്‌ക്കാരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍; കീഴരിയൂര്‍ ഫെസ്റ്റിന് നാളെ തുടക്കമാകും


കൊയിലാണ്ടി: കീഴരിയൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കീഴരിയൂര്‍ ഫെസ്റ്റിന് നാളെ തുടക്കമാകും. സാംസ്‌ക്കാരിക ഘോഷയാത്രക്കു ശേഷം ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതാക്കാള്‍ പങ്കെടുക്കും.

വൈകീട്ട് 7 ന് മേഘ് മല്‍ഹാര്‍ ഹൃദയ സംഗീത സംഗമം നടക്കും. തുടര്‍ന്ന് നടക്കുന്ന നൃത്താവിഷ്‌ക്കാരത്തിന് റിയാ രമേഷ് നേതൃത്വം നല്‍കും. 13 ന് വ്യാഴായ്ച ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ഫെസ്റ്റ് സംഘടിപ്പിക്കും. ചടങ്ങ് ഋഷിരാജ് സിംഗ് ഐ.പി. എസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതശില്‍പ്പം മാജിക്കല്‍ മോട്ടിവേഷന്‍ എന്നിവ നടക്കും. വൈകീട്ട് 7.30 ന് കൗഷിക് മ്യൂസിക്കല്‍ ബാന്റ് കെ. എല്‍ എക്‌സ്പ്രസ് അരങ്ങേറും.

14 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ‘ചരിത്രവര്‍ണ്ണങ്ങള്‍, ചരിത്രകാരന്‍ എം.ആര്‍ രാഘവവാരിയര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ് മത്സരം നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാദരം എം.ടി യോടൊപ്പം ലിറ്ററേച്ചര്‍ ഫെസ്റ്റ്ല്‍ എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഒ.പി സുരേഷ്, എ.കെ അബ്ദുള്‍ ഹക്കിം എന്നിവര്‍ പങ്കെടുക്കും.

രാത്രി 7 മണിക്ക് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന പാട്ടും പടവെട്ടും അരങ്ങേറും. 15 ന് വൈകീട്ട് 6 ന് നടക്കുന്ന സെക്കുലര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിക്കും.

ആചാര്യ എം.ആര്‍ രാജേഷ്, ശുഐബുല്‍ഹൈമത്തി, റൈറ്റ് റവറന്റ് ഡോ റോയ്‌സ് മനോജ് വിക്ടര്‍ എന്നിവര്‍ പങ്കെടുക്കും വൈകീട്ട് 7 ന് നടക്കുന്ന സൂഫി സംഗീതരാവ് ബിന്‍സിയും ഇമാമും അവതരിപ്പിക്കും. 16 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി മുഖ്യാതിഥിയായി പങ്കെടുക്കും. കെ.കെ. നിര്‍മ്മല ടീച്ചര്‍ അധ്യക്ഷത വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ നിര്‍മ്മല, എന്‍.എം സുനില്‍, ഐ. സജീവന്‍, കെ.സി രാജന്‍, പി.കെ. ബാബു എടത്തില്‍ ശിവന്‍, കെ. മൊയ്തീന്‍ മാസ്റ്റര്‍, ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.