വടകരയില്‍ വണ്‍വെയിലൂടെ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ വനിത ഹോം ഗാര്‍ഡിനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പേരാമ്പ്ര സ്വദേശിയായ യുവാവ് അറസ്റ്റില്‍


വടകര: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വനിത ഹോം ഗാര്‍ഡിനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പേരാമ്പ്ര ആവള പൗര്‍ണമിയില്‍ സുനിലാണ് അറസ്റ്റില്‍ ആയത്. എടോടി ജങ്ക്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത
ഹോം ഗാര്‍ഡിനാണ് പരിക്കേറ്റത്.

പുതിയ സ്റ്റാന്റ് ഭാഗത്ത് നിന്ന് എടോടി ഭാഗത്തേക്ക് ദിശ തെറ്റിച്ച് ബൈക്കില്‍ വന്ന സുനില്‍ കുമാറിനെ തടയുന്നതിനിടെ ഹോം ഗാര്‍ഡിന്റ കാലില്‍ ബൈക്ക് കയറ്റിയിറക്കുകയായിരുന്നു. യുവാവ് ഹോം ഗാര്‍ഡിനെ അശ്ലീലം പറയുകയും ചെയ്തു.

സംഭവ സ്ഥലത്തേത്തിയ വടകര പൊലീസ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തിയതിനും കേസെടുത്തത്.