വിളംബരജാഥ, കായിക മത്സരങ്ങള്‍; ഫോഴ്സസ് ഡേ ആഘോഷമാക്കി നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ ഫോഴ്സസ് ഡേ ആഘോഷിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് എന്‍.എം. മൂസക്കോയ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എന്‍.സി.സി, എസ്.പി.സി, ജെ.ര്‍.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് കേഡറ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോഴ്സസ് ഡേയുടെ ഭാഗമായി വിളംബരജാഥ, വിവിധ കായിക മത്സരങ്ങള്‍, കലാ പരിപാടികള്‍ എന്നിവ ഭാഗമായി നടത്തി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ഷീന, അധ്യാപകരായ പി. മുസ്തഫ, എം.പി. അബ്ദുല്‍ ജലീല്‍, വി.കെ. നൗഷാദ്, കെ.ആര്. പ്രമോദ്, സി.പി. സുജാല്‍, പി. അഭിത, ടി.എം. ഷീല, സി. മുസ്തഫ, കെ.എം. റൈനീഷ്, എന്‍. വിപിന്‍ ലാല്‍, പി.കെ. നദീറ, പി.കെ. രമ്യ ,കെ.എം സാജിറ, എന്‍. മുനീബ, പി. ഷാരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എന്‍.സി.സി. കേഡറ്റ് കോര്‍പ്പറല്‍ പി. വൈഗ, ഗൈഡ്സ് കേഡറ്റ് ഷസ്ഫ എന്നിവര്‍ സംസാരിച്ചു.
Summary: naduvannur-govt-higher-secondary-school-celebrated-forces-day.