ദേശീയ ഗെയിംസ്; കേരളത്തിന് അഭിമാനമായി വോളിബോളില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി കൊയിലാണ്ടി കൊല്ലം സ്വദേശി അഭിഷേക് രാജീവ്
കൊയിലാണ്ടി: ദേശീയ ഗെയിംസില്‍ വോളിബോളില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി കൊയിലാണ്ടി കൊല്ലം സ്വദേശി അഭിഷേക് രാജീവ്. ഉത്തരാഉണ്ഡില് നടന്നുവരുന്ന ദേശീം ഗെയിംസ് ഉള്‍പ്പെടെ സര്‍വ്വീസസ് ടീമിനായി അഭിഷേക് കളിച്ചിട്ടുണ്ട്.
എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും ഷൈനിയുടേയും മകനാണ്. അമല്‍ കെ.തോമസ് എര്‍ണാകുളം, ദീപു കണ്ണൂര്‍, ഷമീം മലപ്പുറം എന്നീ മലയാളികളും സ്വര്‍ണം നേടിയ സര്‍വ്വീസിലെ കളിക്കാരാണ്.