യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്തതായി പരാതി; തിക്കോടി സ്വദേശി അറസ്റ്റിൽ
പയ്യോളി: യുവതിയെ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ തിക്കോടി സ്വദേശി അറസ്റ്റിൽ. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം ഉബൈദ് (60) ആണ് അറസ്റ്റിലായത്. ജനുവരി 28 നാണ് കേസിന് ആസ്പദമായ സംഭവം.
അതിർത്തി തർക്കത്തിന്റെ പേരിൽ പൊതുവഴിയിൽ തടഞ്ഞ് നിർത്തി ഭീക്ഷണിപ്പെടുത്തി, ഭവനഭേദനം നടത്തി അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് തിക്കോടി സ്വദേശിനിയായ യുവതി നൽകിയ പരാതി. പയ്യോളി പോലീസാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി.
SUMMARY; Complaint that the young woman entered the house and assaulted her; A native of Thikodi was arrested.