വിസ്മയം 2025; ഭിന്നശേഷി കലോത്സവം ആഘോഷമാക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തും വനിത ശിശു വികസന വകുപ്പും സംയുക്തമായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. വിസ്മയം 2025 എന്ന പേരില്‍ ആന്തട്ട ഗവ യു.പി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി പ്രശസ്ത ചലച്ചിത്ര താരം ഭാസ്ക്കരന്‍ വെറ്റിലപാറ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ഇ.കെ ജുബീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.അഭിനീഷ്, മെമ്പര്‍മാരായ എം.പി മൊയ്തീന് കോയ, ടി.എം രജില, കെ.ടി.എം കോയ, സുഹറ ഖാദര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ രമ്യ കെ.ആര്, അഞ്ജലി പി.ജെ, രാജലക്ഷ്മി, അംബിക കുമാരി, ആദിത്യ. പി.പി എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സി.ഡി.പി.ഓ ധന്യ.ടി.എന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും മറ്റും വിവിധ കലാപരിപാടികള്‍ അരങ്ങേറി.