ലഹരി: ഒടുങ്ങാതിരിക്കാന്‍, തുടങ്ങാതിരിക്കാം; കൊയിലാണ്ടിയില്‍ സ്ട്രീറ്റ് ലോഗുമായി വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓർഗനൈസേഷൻ
കൊയിലാണ്ടി: പഴുതുകളടച്ച നിയമസംവിധാനവും പ്രബുദ്ധ ജനതയുമാണ് ലഹരിയെ തടഞ്ഞു നിർത്താൻ ആവശ്യമെന്ന് വിസ്ഡം സ്റ്റുഡന്‍സ് സ്ട്രീറ്റ് ലോഗ്. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽ ഖിഫിൽ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റുഡന്‍സ് കോൺഫറൻസിനോടനുബന്ധിച്ച് “ലഹരി; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം” എന്ന പ്രമേയത്തിലാണ് കൊയിലാണ്ടി യു.എ ഖാദർ സാംസ്കാരിക പാർക്കിൽ സ്ട്രീറ്റ് ലോഗ് സംഘടിപ്പിച്ചത്. ഇന്നലെ വൈകീട്ട് 4.30ന് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി.
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ആസിഫ് കലാം, എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവദേജ്, വിസ്ഡം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൽ ഹികമി, വിജ്ദാൻ അൽ ഹികമി, സൈഫുള്ള പയ്യോളി, ഫായിസ് പേരാമ്പ്ര, ആമിൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു.
Description: WISDOM ISLAMIC STUDENTS ORGANIZATION WITH STREET LOG IN koyilandy