ശുചിത്വ സന്ദേശവുമായി മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളില്‍ ചൂൽ മെടയൽ മത്സരം


മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ്‌ ചൂൽ മെടയൽ മത്സരം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിൽ കമുകിൻ പട്ട ഉപയോഗിച്ച് ചൂൽ നിർമ്മിക്കുന്നതിൽ കുട്ടികള്‍ക്ക്‌ പരിശീലനം നൽകി.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്‌ നിർമ്മിച്ച ചൂലുകൾ ശുചിത്വ പരിപാലനത്തിനായി എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ മാരായ കെ. നിഷിദ്, കെ.എം മുഹമ്മദ്, ശുചിത്വ കൺവീനർ എം.നിഷിദ, സ്റ്റാഫ് സെക്രട്ടറി എൻ.വി.നാരായണൻ, എസ് ആർ ജി കൺവീനർ കെ.ടി സ്മിത, ഗൈഡ് ക്യാപ്റ്റൻമാരായ ടി.വി ശാലിനി, എൻ.അശ്വതി, എം.ബിന്ദു എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനവും നൽകി.

Description:Broom weaving competition at Meppayyur Govt. Vocational Higher Secondary School