കീഴരിയൂരില്‍ തെരുവുനായ ആക്രമണം; രണ്ട് പേര്‍ക്ക് കടിയേറ്റു


കീഴരിയൂര്‍: കുറുമയില്‍ താഴ മാവട്ട് തെരുവു നായയുടെ അക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവുനായ അക്രമണമുണ്ടായത്. നാരായണ മംഗലത്ത് ശാലു, പൊന്നാരക്കണ്ടി സുമ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിന്റെ പരിസരത്ത് വച്ചാണ് രണ്ട് പേര്‍ക്കും കടിയേറ്റത്.

കാലിന് പരിക്കേറ്റ ശാലുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സുമയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് മുമ്പും തെരുവുനായ അക്രമണമുണ്ടായിട്ടുണ്ട്.

Description: stray dog attack in Keezhriyur; Two people were bitten