ഗജരാജപ്പെരുമാള്‍ പാമ്പാടി രാജനും പാമ്പാടി സുന്ദരനും വിയ്യൂരില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്; ആനകള്‍ക്ക് സ്വീകരണമൊരുക്കി നവയുഗ ആനപ്രേമി സംഘം
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട എഴുന്നള്ളിപ്പിനായെത്തിയ ഗജകേസരികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ആനപ്രേമികള്‍. വിയ്യൂരിലെ നവയുഗ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സ ംഘടിപ്പിച്ചത്. നാസിക് ധോളിന്റെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തരുടെ അകമ്പടിയോടെയാണ് ഗജവീരന്മാര്‍ ക്ഷേത്രത്തിലെത്തിയത്.
ഇല്ലത്തുതാഴെ നിന്നും ക്ഷേത്രംവരെയാണ് ആനപ്രേമികള്‍ ഗജവീരന്മാരെ ആവേശത്തോടെ സ്വീകരിച്ചെത്തിച്ചത്. പത്തടിയ്ക്കുമേല്‍ ഉയരവും ലക്ഷണമൊത്ത ഉടലുമായി ആനപ്രേമികളുടെ മനംകവര്‍ന്ന ആനകളാണ് പാമ്പാടി രാജനും പാമ്പാടി സുന്ദരനും. ആനന്ദ നൃത്തമാടിക്കൊണ്ടാണ് ആനപ്രേമികള്‍ ഗജവീരന്മാരെ ആനയിച്ചത്.
ഇന്ന് വൈകുന്നേരം വിഷ്ണുക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നടേരിക്കടവില്‍ അവസാനിക്കുന്ന പള്ളിവേട്ടയില്‍ രണ്ട് ഗജവീരന്മാരും അണിചേരും. പള്ളിവേട്ടയോട് അനുബന്ധിച്ച് രാത്രി കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ മേളപ്രമാണത്തില്‍ 50ല്‍പരം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളവും ഉത്സവാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
Description: Elephant lovers gave a grand reception to Gajakesaris