ലക്ഷ്യമിടുന്നത് പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച വിജയം; ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി


മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം തീവ്ര പരിശീലന പരിപാടി ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച റിസല്‍ട്ടിനായുള്ള പദ്ധതിയാണ് ഇത്.

പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷം വഹിച്ചു.

എസ്.എം.സി ചെയര്‍മാന്‍ വി.മുജീബ്, ഹെഡ്മാസ്റ്റര്‍മാരായ കെ.നിഷിദ്, കെ.എം.മുഹമ്മദ്, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ടി.സ്മിത, വിജയോത്സവം കണ്‍വീനര്‍ എം.ബിന്ദു, സ്റ്റാഫ് സെക്രട്ടറി എന്‍.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വി.എം.മിനിമോള്‍ നന്ദി രേഖപ്പെടുത്തി.