പൊയില്‍ക്കാവ് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ അഫ്‌സല്‍ ശ്യാമിന് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ


കൊയിലാണ്ടി: യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ നേടി പൊയില്‍ക്കാവ് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ അഫ്‌സല്‍ ശ്യാം. പല ആനുകൂല്യങ്ങളുള്ള പത്തുവര്‍ഷത്തെ റസിഡന്‍സി പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ.
[ad2]

വര്‍ഷങ്ങളായി യു.എ.ഇയിലെ അറബ് പത്രമായ ഇത്തിഹാദില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് അഫ്‌സല്‍. ഫുട്‌ബോള്‍ മത്സരമായാലും അന്താരാഷ്ട്ര ഉച്ചകോടി ആയാലും ദുബായ് എക്‌സ് പോ കുതിരയോട്ടം എന്നിങ്ങനെ അഫ്‌സലിന്റെ കൃാമറ കണ്ണുകള്‍ എല്ലായിടത്തും കാണും.

റഷ്യയില്‍ വച്ച് നടന്ന ഫിഫ വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി പൊയില്‍ക്കാവ് കൂഞ്ഞിലാരി സിറ്റിയിലാണ് അഫ്‌സലിന്റെ വീട്. 2021 ല്‍ മികച്ച ഫോട്ടോഗ്രാഫിക്കുളള ദുബൈസില്‍വര്‍ ജൂബിലി മിഡിയാ അവാര്‍ഡ് നേടിയിട്ടുണ്ട്. സാമൂഹിക സംസ്‌ക്കാരിക രംഗത്തും സജിവസാന്നിധൃമാണ്.

[ad1]
ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെ കൂടാതെ സംരംഭകര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, ഗവേഷകര്‍, മികച്ച വിദ്യാര്‍ഥികള്‍, വിദേശരാജ്യങ്ങളിലെ സെലിബ്രിറ്റികള്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുക. സ്ഥിരതയും ദീര്‍ഘകാല ആസൂത്രണത്തോടെയും യുഎഇയില്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്നതാണ് ഗോള്‍ഡന്‍ വിസ കൊണ്ടുള്ള പ്രധാന ഗുണം.

സ്‌പെഷ്യല്‍ ടാലന്റ് വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ് അഫ്‌സല്‍. ബക്കര്‍കുട്ടി-ഹാജി നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന. മക്കള്‍: അയിഷ, അമീന, അയ്മന്‍.