നേരത്തെ തിരിച്ചറിയാം പ്രതിരോധിക്കാം; ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെ മൂടാടി പഞ്ചായത്തില്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്
മൂടാടി: ക്യാന്‍സര്‍ കെയര്‍ ദിനത്തില്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കുടുംബാരോഗ്യവും സംയുക്തമായാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന തലത്തില്‍ ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത് ഈ കാലയളവില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണവും പരിശോധനകളും ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കും.വൈസ് പ്രസിഡന്റ ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ രന്‍ജിമ മോഹന്‍ വിഷയവതരണം നടത്തി.
മെഡിക്കല്‍ ഓഫീസര്‍ രന്‍ജിമ മോഹന്‍ വിഷയവതരണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഭാസ്‌കരന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില വാര്‍ഡ് മെമ്പര്‍ വി.കെ. രവീന്ദ്രന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ സത്യന്‍ നന്ദിയും പറഞ്ഞു.
Summary: Cancer screening in Moodadi Panchayat from 4th February to 8th March.