കോണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ ഇടഞ്ഞ ആന മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയില്‍ നിര്‍ത്തി; ആനയെ മാറ്റിയത് തൃശൂരില്‍ നിന്നും പാപ്പാനെയെത്തിച്ച്
കൊയിലാണ്ടി: കോണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ ഇടഞ്ഞ ആനയെ അനുനയിപ്പിച്ചത് തൃശൂരില്‍ നിന്നും പാപ്പാനെ എത്തിച്ച്. പുലര്‍ച്ചെ മൂന്നുമണിയോടെ തൃശൂരില്‍ നിന്നും ആനയുടെ യഥാര്‍ത്ഥ പാപ്പാന് കുഞ്ഞുമോന് എത്തുകയും അഞ്ചുമണിയോടെ ആനയെ അനുനയിപ്പിച്ച് ഉത്സവ പറമ്പില്‍ നിന്നും കുറച്ചുമാറിയുള്ള മറ്റൊരു പറമ്പിലേക്ക് മാറ്റുകയും ചെയ്തു.
[ad1]
ആനയെ ഇന്ന് ഉച്ചയോടെ തിരികെ കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് ഉട്ടോളി അനന്തന് എന്ന ആന ഇടഞ്ഞത്. പള്ളിവേട്ടയ്ക്ക് പോകാനായി ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തിയപ്പോഴായിരുന്നു ആന ഇടിഞ്ഞത്.
[ad2]
ഇതോടെ പരിഭ്രാന്തരായ ജനങ്ങള്‍ നാലാപാടും ചിതറിയോടി. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാനെ ആന തള്ളി താഴെയിട്ടു. മറ്റൊരാളെ ആക്രമിക്കാനെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇടഞ്ഞ ആനയെ സമീപത്തെ തെങ്ങില്‍ തളച്ചെങ്കിലും ആന അസ്വസ്ഥകള്‍ പ്രകടിപ്പിക്കുന്നത് തുടര്‍ന്നിരുന്നു. സമീപത്തുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തൃശൂരില്‍ നിന്നും യഥാര്‍ത്ഥ പാപ്പാനെ എത്തിച്ചത്.
രണ്ടുമണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് അദ്ദേഹത്തിനെ ആനയെ അനുനയിപ്പിച്ച് അവിടെ നിന്നും മാറ്റാനായത്. എങ്കിലും ആനയുടെ അസ്വസ്ഥത പൂര്‍ണമായി മാറിയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.