പ്രമേഹ ചികിത്സയ്ക്ക് ഇനി ദൂരെ പോകണ്ട; സഹാനി ഹോസ്പിറ്റലില്‍ പ്രമേഹരോഗ ക്ലിനിക്ക് തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം നന്തി ബസാറില്‍ സ്ഥിതി ചെയ്യുന്ന സഹാനി ഹോസ്പിറ്റലില്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍. ഡോ. ബിനീഷ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രമേഹരോഗ ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്കിനോട് അനുബന്ധിച്ച് പ്രമേഹരോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
ക്യാമ്പില്‍ ജനറല്‍ സര്‍ജറി വിഭാഗം ഡോ. ബര്‍ജീസ് ഹാരിസ് നേത്രരോഗ വിഭാഗം ഡോ.സന്ദീപ്, കണ്‍സള്‍ട്ടന്റ് ഡയറ്റിഷന് എന്നിവരുടെ സേവനവും ലഭ്യമായിരുന്നു.